x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യു​ടെ പെ​ൺ​പെ​രു​മ​യ്ക്കു 100 വ​യ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 24, 2026 04:52 AM IST | Updated: October 24, 2026 04:52 AM IST

എ​റ​ണാ​കു​ളം വൈ​ഡ​ബ്ല്യു​സി​എ​യു​ടെ നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ചി​റ്റൂ​ർ റോ​ഡി​ലെ ആ​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു അ​ന്ന മാ​ത്യു​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. - ദീ​പി​ക

കൊ​ച്ചി: കൊ​ച്ചി​ക്ക് ക​രു​ത​ലി​ന്‍റെ​യും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും നി​റം​പ​ക​ർ​ന്ന പെ​ൺ​കൂ​ട്ടാ​യ്മ​യ്ക്കു ശ​താ​ബ്ദി തി​ള​ക്കം. വ​നി​താ ശാ​ക്തീ​ക​ര​ണം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വ​യോ​ജ​ന പ​രി​പാ​ല​നം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ എ​റ​ണാ​കു​ളം വൈ​ഡ​ബ്ല്യു​സി​എ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ നി​റ​വി​ലാ​ണ്.

1926 ഒ​ക്‌ടോബ​ർ 26ന് ​എ​റ​ണാ​കു​ളം ടി​ഡി റോ​ഡി​ൽ അ​ഞ്ചു വ​നി​ത​ക​ൾ​ക്കു ഹോ​സ്റ്റ​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യാ​ണ് എ​റ​ണാ​കു​ളം വൈ​ഡ​ബ്ല്യു​സി​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. ദി​വാ​ൻ ബ​ഹാ​ദൂ​ർ ഡോ. ​വി. വ​ർ​ഗീ​സി​ന്‍റെ പ​ത്നി റാ​ഹേ​ലാ​മ്മ വി. ​വ​ർ​ഗീ​സും പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യി​ൽ ഒ​രു​മി​ച്ച ആ​റു സ്ത്രീ​ക​ളു​മാ​യി​രു​ന്നു സ്ഥാ​പ​ക സാ​ര​ഥി​ക​ൾ. റാ​ഹേ​ലാ​മ്മ​യാ​യി​രു​ന്നു ആ​ദ്യ പ്ര​സി​ഡ​ന്‍റ്. അ​മ്മാ​ൾ ത​രി​യ​ൻ വ​ർ​ഗീ​സ് പ്ര​ഥ​മ സെ​ക്ര​ട്ട​റി.

വൈ​കാ​തെ ചി​റ്റൂ​ർ റോ​ഡി​ലെ ഇ​ന്നു കാ​ണു​ന്ന നി​ല​വി​ലെ ആ​സ്ഥാ​ന​ത്തേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റ്റി. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ​പ​രി​ശീ​ല​നം, ആ​രോ​ഗ്യ​സ​ഹാ​യം, വ​യോ​ജ​ന​സം​ര​ക്ഷ​ണം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ച്ചു.

വ​നി​ത​ക​ൾ​ക്കു സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന ചെ​റി​യ ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സ്ഥാ​പ​നം ഇ​ന്നു സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന പ്ര​മു​ഖ സേ​വ​ന​സ്ഥാ​പ​ന​മാ​യി വ​ള​ർ​ന്നു. കൊ​ച്ചി​യി​ൽ പ​ഠ​ന​ത്തി​നും ജോ​ലി​ക​ൾ​ക്കു​മാ​യി എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു വൈ​ഡ​ബ്ല്യു​സി​എ​യ്ക്കാ​യി. നി​ല​വി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളും ജോ​ലി ചെ​യ്യു​ന്ന വ​നി​ത​ക​ളും ഉ​ൾ​പ്പ​ടെ 300 പേ​ർ​ക്ക് വൈ​ഡ​ബ്ല്യു​സി​എ ഹോ​സ്റ്റ​ലി​ൽ സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യ​മു​ണ്ട്.

വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ വ​നി​ത​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഹോ​സ്റ്റ​ൽ ന​ൽ​കു​ന്ന​തെ​ന്നു എ​റ​ണാ​കു​ളം വൈ​ഡ​ബ്ല്യു​സി​എ പ്ര​സി​ഡ​ന്‍റ് മി​നു അ​ന്ന മാ​ത്യു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​ത്തി​നി​ടെ എ​റ​ണാ​കു​ളം വൈ​ഡ​ബ്ല്യു​സി​എ​യു​ടെ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, തൊ​ഴി​ൽ പ​രി​ശീ​ല​ന, ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​വും പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കാ​നാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

40 വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച ന​ഴ്സിം​ഗ് എ​യ്ഡ് കോ​ഴ്സ് നി​ര​വ​ധി വ​നി​ത​ക​ൾ​ക്കു തൊ​ഴി​ലി​ലേ​ക്കു വ​ഴി​കാ​ട്ടി​യാ​യി. ന​ഴ്സ​റി സ്കൂ​ളും വൈ​ഡ​ബ്ല്യു​സി​എ ന​ട​ത്തു​ന്നു.
നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നു​ള്ള യു​വ​ജ്യോ​തി പ​ദ്ധ​തി, വ​യോ​ജ​ന വ​നി​ത​ക​ൾ​ക്കു സ്നേ​ഹ​വും സു​ര​ക്ഷ​യും ന​ൽ​കു​ന്ന ജ്യോ​തി നി​വാ​സ് പ​ദ്ധ​തി, പ​ക​ൽ​വീ​ട്, സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി, ആ​ല​യം ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യും എ​റ​ണാ​കു​ളം വൈ​ഡ​ബ്ല്യു​സി​എ​യു​ടെ പ്ര​ധാ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ട്.

ശ​താ​ബ്ദി സ​മ്മേ​ള​നം ഇ​ന്ന്

എ​റ​ണാ​കു​ളം വൈ​ഡ​ബ്ല്യു​സി​എ​യു​ടെ ശ​താ​ബ്ദി സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് മി​നു അ​ന്ന മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​എ​സ്ഐ കൊ​ച്ചി ബി​ഷ​പ് റ​വ. കു​ര്യ​ൻ പീ​റ്റ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags :

Recent News

Corehub Up