x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ള​പ്ര തു​രു​ത്തി​ല്‍ 116.20 കോ​ടി​യു​ടെ ടൂ​റി​സം പ​ദ്ധ​തി​ക്ക് അ​നു​മ​തി​യാ​യി


Published: January 25, 2026 06:18 AM IST | Updated: January 25, 2026 06:18 AM IST

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്ക് വ​ലി​യ കു​തി​പ്പേ​കു​ന്ന ഇ​റി​ഗേ​ഷ​ന്‍ ടൂ​റി​സം പ​ദ്ധ​തി​ക്ക് കോ​ള​പ്ര തു​രു​ത്തി​ല്‍ തു​ട​ക്ക​മാ​കു​ന്നു. കാ​ഞ്ഞാ​റി​നും കോ​ള​പ്ര തു​രു​ത്തി​നും മ​ധ്യേ​യു​ള്ള ജ​ലാ​ശ​യ​ത്തോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്താ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് 116.20 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക.

ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം മു​ന്‍​നി​ര്‍​ത്തി കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് പ​ക​രം പ്രീ-​ഫാ​ബ്രി​ക്കേ​റ്റ​ഡ് സ്റ്റീ​ല്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍​മാ​ണ​ത്തി​ന് മാ​ത്ര​മാ​ണ് അ​നു​മ​തി. സ്‌​കൈ വാ​ക്, ബോ​ട്ടിം​ഗ്, ബ​ങ്കി ജം​ബ്, ഓ​പ്പ​ണ്‍ ജിം, ​ജെ​റ്റ് സ്‌​കീ, ഫ്‌​ളൈ​ബോ​ര്‍​ഡ്, ബ​ഗ്ഗി, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ഇ​ന്‍​ഡോ​ര്‍ ഗെ​യിം​സ്, ഫി​ഷ് പോ​ണ്ട്, ജ​യ​ന്‍റ് സ്വിം​ഗ്, അ​ക്വാ​ട്ടി​ക് സ്‌​പോ​ര്‍​ട്‌​സ് തു​ട​ങ്ങി​യ വി​നോ​ദ പ​ദ്ധ​തി​ക​ളും ഇ​തി​ള്‍ ഉ​ള്‍​പ്പെ​ടും.

ഇ​ടു​ക്കി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്ത് വ​ന്‍ കു​തി​ച്ചുചാ​ട്ടം സൃ​ഷ്ടി​ക്കു​മെ​ന്നതിനാൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ മു​ത​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്കു ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഇതു വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​നു മു​ക​ള്‍​ഭാ​ഗ​ത്താ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടി​വെ​ള്ള പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ജ​ല​സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​കാ​ത്ത രീ​തി​യി​ലു​ള്ള ശാ​സ്ത്രീ​യ​മാ​യ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ​യും നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യെ​ന്നും ഇ​ടു​ക്കി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ കോ​ള​പ്ര തു​രു​ത്ത് പ്ര​ധാ​ന അ​ട​യാ​ള​മാ​യി മാ​റു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന കാ​വ​ട​മാ​ണ് മൂ​ല​മ​റ്റം കോ​ള​പ്ര ഭാ​ഗം. നി​ര​വ​ധി സി​നി​മ​ക​ളു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​ന്‍ കൂ​ടി​യാ​ണ് ഈ ​പ്ര​ദേ​ശം. ഇ​വി​ടു​ത്തെ ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും കാ​ലാ​വ​സ്ഥ​യും സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്നു​ണ്ട്.

Tags : nattu vishesham Kolhapur tourism project

Recent News

Corehub Up