x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ​ണ്‍ തീ​വ​ണ്ടി ദു​ര​ന്തം ന​ട​ന്നി​ട്ട് 38 വ​ര്‍​ഷ​ം; അ​നു​സ്മ​ര​ണം നാളെ


Published: July 7, 2026 06:00 AM IST | Updated: July 7, 2026 06:00 AM IST

അ​ഞ്ചാ​ലും​മൂ​ട് : 105 പേ​ര്‍ മ​രി​ക്കാ​ന്‍ ഇ​ട​യാ​യ പെ​രു​മ​ണ്‍ തീ​വ​ണ്ടി ദു​ര​ന്തം ന​ട​ന്നി​ട്ട് 38 വർഷമാ​യി. വാ​ര്‍​ഷി​ക ദി​ന​മാ​യ നാളെ രാ​വി​ലെ ഒ​മ്പ​തി​ന് പു​ഷ്പാ​ര്‍​ച്ച​ന​യും സ​മൂ​ഹ പ്രാ​ര്‍​ഥ​ന​യും ന​ട​ക്കും.

പെ​രു​മ​ണ്‍ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ട്രെ​യി​ന്‍ ദു​ര​ന്ത അ​നു​സ്മ​ര​ണ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

അ​നു​സ്മ​ര​ണ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​വി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി. ​ജ​യ​ന്തി, വി​നീ​ത വി​ജ​യ​ന്‍, മോ​ഹ​ന്‍ പെ​രി​നാ​ട്, വി​ജ​യ​കു​മാ​ര്‍, അ​ജീ​ഷ്, ജി. ​വി​ജ​യ​കു​മാ​ര്‍, ആ​ര്‍.​പി. പ​ണി​ക്ക​ര്‍, അ​പ്‌​സ​ര ശ​ശി​കു​മാ​ര്‍, വി.​പി.​വി​ധു, പെ​രി​നാ​ട് വി​ജ​യ​ന്‍, മ​ങ്ങാ​ട് സു​ബി​ന്‍ നാ​രാ​യ​ണ​ന്‍, പെ​രു​മ​ണ്‍ ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ബം​ഗ​ളൂ​രുവില്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ഐ​ല​ന്‍​ഡ് എ​ക്‌​സ്പ്ര​സി​ന്‍റെ 10 ബോ​ഗി​ക​ളാ​ണ് അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ പ​തി​ച്ച​ത്. കേ​ര​ളം ക​ണ്ട വ​ലി​യ ദു​ര​ന്ത​ത്തി​ല്‍ 105 പേ​ര്‍ മ​രി​ക്കു​ക​യും അ​നേ​കം പേ​ര്‍​ക്ക് പ​രി​ക്ക് ഏ​ല്‍​ക്കു​ക​യും ചെ​യ്തു.

റെ​യി​ല്‍​വേ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ര്‍ സൂ​ര്യ നാ​രാ​യ​ണ​നും അ​തി​നു​ശേ​ഷം വ​ന്ന റി​ട്ട. എ​യ​ര്‍ മാ​ഷ​ല്‍ സി.​എ​സ്. നാ​യി​ക്കും വ്യ​ത്യ​സ്ത​മാ​യ ര​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​ഞ്ഞി​ല്ല.

ചു​ഴ​ലി​ക്കാ​റ്റി​ല്‍ ട്രെ​യി​ന്‍ ന​ദി​യി​ലേ​ക്കു പ​തി​ച്ചെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. അ​ന്നേ ദി​വ​സം ചെ​റി​യ ചാ​റ്റ​ല്‍ മ​ഴ​യ​ല്ലാ​തെ വ​ലി​യ കാ​റ്റു​പോ​ലും വീ​ശി​യി​രു​ന്നി​ല്ല

 

Tags : nattu vishesham Peruman train tragedy

Recent News

Corehub Up