യാത്രക്കിടയിൽ അവശനായ കുട്ടിയുമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിയ കെഎസ്ആർടിസി ബസ്.
പൊൻകുന്നം: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ രോഗം മൂർച്ഛിച്ച് അവശനിലയിലായ പതിമൂന്നുകാരനെ കെഎസ്ആർടിസി ബസിൽ ആശുപത്രിയിലെത്തിച്ചു. കോട്ടയം - കുമളി റൂട്ടിലോടുന്ന കട്ടപ്പന ഡിപ്പോയിലെ ബസിൽ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. വാഴൂർ ഇളപ്പുങ്കൽ പന്തിരുവേലിൽ ജയ്സന്റെ മകൻ ആബേലിനെയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്.
കുട്ടിക്കൊപ്പം അച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ഇരുപതാംമൈലിൽ വച്ചാണ് കുട്ടിക്ക് ഫിറ്റ്സ് ഉണ്ടായി തളർച്ച തോന്നിയത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ ദിലീപും കണ്ടക്ടർ മനാഫും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Tags : A child who nattuvishesham local news