x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 01:56 AM IST | Updated: August 10, 2026 01:56 AM IST

പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഫാ. ​അ​ഗ​സ്റ്റ്യ​ൻ പാ​ണ്ടി​യാം​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ചെ​റു​പു​ഴ: ന​വ​ജ്യോ​തി കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക്, സൈ​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ന്‍റെ​യും ക​ക്ക​യം​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ടി​യാം​മാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ന​വ​ജ്യോ​തി കോ​ള​ജ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. സി​ജോ​യ് പോ​ൾ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ​വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഫാ. ​ബി​നോ​യ് വാ​ഴ​യി​ൽ സി​എ​സ്ടി, സി​സ്റ്റ​ർ ലി​ല്ലി തെ​രേ​സ് എം​എ​സ്ജെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ. ​അ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, മ​രു​ന്നു വി​ത​ര​ണം, ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യം, ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന, ഷു​ഗ​ർ ചെ​ക്ക​പ്പ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി. നി​ര​വ​ധി പേ​ർ ക്യാ​മ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ക്യാ​മ്പി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews medical camp

Recent News

Corehub Up