x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴിയ​ട​യ്ക്കാ​ൻ യന്ത്രം വരും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 31, 2026 06:01 AM IST | Updated: October 31, 2026 06:01 AM IST

കു​രി​യ​ച്ചി​റ ഒ​ഡ​ബ്ല്യു​സി പ്ലാ​ന്‍റി​ൽ കി​ട​ക്കു​ന്ന പോ​ട്ട് ഹോ​ൾ റി​പ്പ​യ​റിം​ഗ് മെ​ഷീ​ൻ. - ദീ​പി​ക.

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ലെ എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ കൗ​ൺ​സി​ല​ർ​മാ​രും തൃ​ശൂ​ർ​ക്കാ​രും ഒ​രു​പോ​ലെ തെ​ര​ഞ്ഞു​ന​ട​ന്ന ആ ​പോ​ട്ട് ഹോ​ൾ റി​പ്പ​യ​റിം​ഗ് മെ​ഷീ​ൻ ഒ​ടു​വി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മെ​ഷീ​ൻ കാ​ണാ​നി​ല്ലെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും മ​ഴ ന​ന​യാ​തെ സു​ര​ക്ഷി​ത​മാ​യി കു​രി​യ​ച്ചി​റ​യി​ലെ ഒ​ഡ​ബ്ല്യു​സി പ്ലാ​ന്‍റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ കു​ഴി​ക​ൾ വ​ർ​ധി​ക്കു​ന്ന​തു കൂ​ടാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യും കേ​ബി​ൾ ക​മ്പ​നി​ക​ളും മ​ത്സ​ര​ബു​ദ്ധി​യോ​ടെ കു​ത്തി​പ്പൊ​ളി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് യാ​ത്ര ദു​രി​തം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ​ത്. ഒ​രു കോ​ടി​യു​ടെ യ​ന്ത്രം പെ​ട്ടെ​ന്ന് കാ​ണാ​താ​യ​തോ​ടെ പോ​ട്ട് ഹോ​ൾ റി​പ്പ​യ​റിം​ഗ് മെ​ഷീ​ൻ എ​വി​ടെ എ​ന്ന ചോ​ദ്യ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തു​ക​യും ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ എ​ൻ​ജി​യ​റിം​ഗ് വി​ഭാ​ഗം വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

യ​ന്ത്ര​ത്തി​ന് യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും റോ​ഡു​ക​ളി​ലെ പ്രാ​ഥ​മി​ക പ​ണി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. കു​ഴി​യ​ട​യ്ക്കാ​നു​ള്ള എ​മ​ൽ​ഷ​ൻ വ​രാ​ൻ ചെ​റി​യ കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​ണ് യ​ന്തി​ര​ന് വി​ശ്ര​മം അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. നി​ല​വി​ൽ 30 ബാ​ര​ൽ എ​മ​ൽ​ഷ​ൻ കൈ​യി​ലു​ണ്ട്. ഇ​നി കു​റ​ച്ച് മെ​റ്റ​ൽ കൂ​ടി വാ​ങ്ങി​യാ​ൽ ഉ​ട​ൻ ത​ന്നെ മെ​ഷീ​ൻ വീ​ണ്ടും നി​ര​ത്തി​ലി​റ​ങ്ങും. ചി​ല അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​ർ സ്ഥ​ലം മാ​റി​പ്പോ​യ​തും താ​മ​സം വ​രാ​ൻ കാ​ര​ണ​മാ​യെ​ന്നും ക​ഴി​ഞ്ഞ മാ​സം വ​രെ മെ​ഷീ​ൻ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ൻ​ജി​യ​റിം​ഗ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

അ​മൃ​ത് പ​ദ്ധ​തി​യു​ടെ അ​ർ​ബ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ക്ട​റി​ന് കീ​ഴി​ൽ ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​ൻ ഈ ​അ​ത്യാ​ധു​നി​ക പോ​ട്ട് ഹോ​ൾ റി​പ്പ​യ​റിം​ഗ് മെ​ഷീ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ൽ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ ജൂ​ൺ ഒ​മ്പ​തി​നാ​യി​രു​ന്നു ഇ​ത് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. എ​ന്താ​യാ​ലും മെ​റ്റ​ൽ കൂ​ടി എ​ത്തി​ച്ച് യ​ന്ത്രം എ​ന്ന് വീ​ണ്ടും തൃ​ശൂ​രി​ൽ നി​ര​ത്തി​ൽ പ​ണി​ക്കി​റ​ങ്ങു​മെ​ന്നും കു​ഴി​ക​ൾ എ​ന്ന് മൂ​ടു​മെ​ന്നു​മാ​ണ് ഇ​നി ക​ണ്ട​റി​യേ​ണ്ട​ത്.

Tags :

Recent News

Corehub Up