അറസ്റ്റിലായ പ്രതി
പൊന്നാനി: ഓപറേഷൻ തൂഫാന്റെ ഭാഗമായി കടകളിൽ നടത്തിയ പരിശോധനകളിൽ നിരോധിത പുകയില ഉത്പന്നമായ മൂന്ന് ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ.
കടകളിൽ ഹാൻസ് വിതരണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് വെളിയങ്കോട് സ്വദേശി കുറ്റിയാട്ടിൽ ഷിഫാദിന്റെ വീട്ടിൽനിന്ന് മൂന്ന് ചാക്കുകളിലായി വിതരണത്തിന് സൂക്ഷിച്ച 2000 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടിയത്.
വെളിയങ്കോട്, പൊന്നാനി മേഖലയിൽ വ്യാപകമായി നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അനന്ത ലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്. പ്രശാന്ത് കുമാർ, രജിൻ, സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham District News