x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റിച്ചൽ- ആര്യനാട് മേഖലയിൽ റോ​ഡി​നു കു​റു​കെയെ​ടു​ത്ത കു​ഴി അ​പ​ക​ട​ങ്ങ​ളുണ്ടാക്കുന്നു


Published: June 18, 2026 06:54 AM IST | Updated: June 18, 2026 06:54 AM IST

കു​റ്റി​ച്ച​ൽ: മ​ല​യോ​ര ഹൈ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​റ്റി​ച്ച​ൽ-​ആ​ര്യ​നാ​ട് റോ​ഡി​ൽ കാ​രി​യോ​ട് ധ​ർ​മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ പൈ​പ്പി​ടാ​നാ​യി റോ​ഡി​നു കു​റു​കേ ജ​ല അ​തോ​റി​റ്റി എ​ടു​ത്ത കു​ഴി അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു.

പ​ണി ന​ട​ത്തി​യ​ശേ​ഷം മെ​റ്റ​ലും മ​ണ്ണും മാ​ത്ര​മി​ട്ടു നി​ക​ത്തി​യ നീ​ള​ത്തി​ലു​ള്ള കു​ഴി തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ വീ​ണ്ടും ആ​ഴ​ത്തി​ലു​ള്ള​താ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന് കു​റു​കെ​യു​ള്ള ചാ​ലി​നു സ​മാ​ന​മാ​യ കു​ഴി​യി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്നു​ണ്ട്. സ്ഥി​രം യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​വി​ടെ കു​ഴി​യു​ണ്ടെ​ന്ന് അ​റി​യാ​മെ​ങ്കി​ലും മ​റ്റു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യാ​തെ ഇ​വി​ടെ​യെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. പ​ല​ത​വ​ണ ഇ​വി​ടെ മെ​റ്റ​ൽ നി​ര​ത്തി​യെ​ങ്കി​ലും മ​ഴ​യി​ൽ പ​ഴ​യ​പ​ടി​യാ​കു​ന്നു. എ​ത്ര​യും വേ​ഗം ഇ​വി​ടം ടാ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up