വരാപ്പുഴ: ദേശീയപാതയിൽ ടാങ്കർ ലോറി ഇടിച്ചു റോഡിലേക്കു തെറിച്ചു വീണ സ്കൂട്ടർ യാത്രികയായ യുവതി അതേ ലോറി കയറി മരിച്ചു. വരാപ്പുഴ തേവർകാട് അറക്കപറമ്പിൽ ഷിനോദിന്റെ മകൾ കൃഷ്ണപ്രിയ (27) ആണ് മരിച്ചത്.
സംസ്കാരം ഇന്നു 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.
ഇന്നലെ രാവിലെ ദേശീയപാതയിൽ ചേരാനല്ലൂർ കുന്നുംപുറം കലൂർ ടയേഴ്സിന്റെ സമീപത്തായിരുന്നു അപകടം . സി എ കോഴ്സ് കഴിഞ്ഞു ബാങ്കിൽ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ ബാങ്കിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അതേ ദിശയിൽ വന്ന ടാങ്കർ ലോറിയുടെ ഇടതു ഭാഗം സ്കൂട്ടറിൽ മുട്ടി
റോഡിലേക്കു തെറിച്ചു വീണത്. ലോറിയുടെ ടയർ ദേഹത്ത് കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. ബിന്ദുവാണ് കൃഷ്ണപ്രിയയുടെ അമ്മ. സഹോദരി ശ്രീകൃഷ്ണ. ഡ്രൈവർക്കെതിരെ ചേരാനല്ലൂർ പോലീസ് കേസെടുത്തു.
Tags : Nattuvishesham Districtnews scooter ride