മന്തണ്ടികുന്നില് സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ പാര്ശ്വഭാഗത്തെ കെട്ട് തകര്ന്ന വീണനിലയില്.
സുല്ത്താന് ബത്തേരി: കനത്ത മഴയെത്തുടര്ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ പാര്ശ്വഭാഗത്തെ മതില്കെട്ട് തകര്ന്ന് കല്ലും മണ്ണും റോഡിലേക്ക് വീണു.
ബത്തേരി മന്തണ്ടികുന്നില് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. എട്ടടിയോളം ഉയരത്തില് കല്ലും സിമന്റ് കട്ടയും ഉപയോഗിച്ച് നിര്മിച്ച മതില് തകര്ന്നുവീണതോടെ ഗതാഗത തടസവുമുണ്ടായി. അധികൃതര് മണ്ണും കല്ലും നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
എന്നാല് മതില്തകര്ന്നതോടെ തൊട്ടടുത്തുള്ള വീട്ടില് താമസിക്കുന്നവര് ആശങ്കയിലാണ്. വീടുകളോട് ചേര്ന്നും സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ തകര്ന്ന മതില്കെട്ടിന്റെ തുടര്ഭാഗമുണ്ട്. ഇതും തകരുമോ എന്ന ഭയപ്പാടിലാണ് സമീപവാസികള്. മതിലിടിഞ്ഞ് വീണ് കോണ്ക്രീറ്റ് റോഡിനും വിള്ളല് സംഭവിച്ചിട്ടുണ്ട്. ഇനിയും മതില് തകര്ന്ന് മണ്ണിടിച്ചില് ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികള് ഉണ്ടാകണമെന്നാണ് സമീപത്തെ വീട്ടുകാര് ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Local News wall collapsed fell onto the road