x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യു​വും ദ​ക്ഷും ലോ​ക ക​രാ​ട്ടേ ചാ​മ്പ്യ​ന്‍ഷി​പ്പി​നാ​യി ജ​പ്പാ​നി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 19, 2026 03:10 AM IST | Updated: September 19, 2026 03:10 AM IST

ലോക കരാട്ടേ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അഭിമന്യുവും ദക്ഷും.

ച​വ​റ: അ​ഭി​മ​ന്യു സു​ജി​ത്തും എ​സ്. ദ​ക്ഷും ജ​പ്പാ​നി​ല്‍ ന​ട​ക്കു​ന്ന ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി. ര​ണ്ടു പേ​രും 24 മു​ത​ല്‍ 27വ​രെ ജ​പ്പാ​നി​നെ യോ​ക്കോ​ഹാ​മ ബു​ന്‍റാ​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താരാ​ഷ്‌ട്ര ലോ​ക ക​രാ​ട്ടേ ചാ​മ്പ്യ​ന്‍ഷി​പ്പി​നാ​ണ് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

വേ​ള്‍​ഡ് ഷി​റ്റോ​റി​യു ക​രാ​ട്ടെ​ഡോ ഫെ​ഡ​റേ​ഷ​നാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ പ്ര​സ​ന്ന മ​ന്ദി​ര​ത്തി​ല്‍ വി​ര​മി​ച്ച സൈ​നി​ക​ന്‍ ശ്യാം ​ലാ​ലി​ന്‍റെയും ആ​ര്യാ ജി​ത്തി​ന്‍റെയും മ​ക​നാ​ണ് തേ​വ​ല​ക്ക​ര ഹോ​ളി ട്രി​നി​റ്റി​യി​ല്‍ എ​ട്ടി​ല്‍ പ​ഠി​ക്കു​ന്ന ദ​ക്ഷ്. നീ​ണ്ട​ക​ര ചീ​ലാ​ന്തി മു​ക്കി​ല്‍ ഗൗ​രി നി​വാ​സി​ല്‍ എ​ച്ച്എ​സ്ഇ മാ​നേ​ജ​ര്‍ സു​ജി​ത് സു​ധാ​ക​ര​ന്‍റെയും അ​ധ്യാ​പി​ക ശോ​ഭാ സു​ജി​ത്തി​ന്‍റെയും മ​ക​നാ​ണ് ച​വ​റ സി​ദ്ധാ​ര്‍​ഥ സ്‌​കൂ​ളി​ല്‍ എ​ട്ടി​ല്‍ പ​ഠി​ക്കു​ന്ന അ​ഭി​മ​ന്യൂ സു​ജി​ത്. ര​ണ്ട് പേ​രും എ​ട്ട് വ​ര്‍​ഷ​മാ​യി ച​വ​റ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷി​ട്ടോ റി​യോ ക​രാ​ട്ടോ ഇ​ന്‍റര്‍​നാ​ഷ​ണ​ലി​ല്‍ എ​സ്.അ​നി​ലി​ന്‍റെയും പീ​റ്റ​റി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ക​രാ​ട്ടേ പ​രി​ശീ​ല​നം ന​ട​ത്തി വ​രു​ക​യാ​ണ്. പ​ല​ത​വ​ണ ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ത്സ​രി​ച്ചി​ട്ടു​ള്ള ഇ​വ​രു​ടെ സ്വ​പ്ന​മാ​യി​രു​ന്നു ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പിൽ മ​ത്സ​രി​ക്കു​ക​യെ​ന്ന​ത്.

സം​സ്ഥാ​ന ത​ല​ത്തി​ല്‍ വി​ജ​യി​ച്ച ശേ​ഷം മൈ​സൂ​രി​ല്‍ ന​ട​ത്തി​യ ദേ​ശീ​യത​ല മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ചാ​ണ് ഈ ​മി​ടു​ക്ക​ര്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ട്ടം നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ജ​പ്പാ​നി​ലേ​ക്ക് പോ​കു​ന്ന​ത് നാ​ടി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ഇ​രു​വ​രെ​യും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആദ​രി​ച്ചു.

Tags : District News Nattuvishesham World Karate Championship

Recent News

Corehub Up