നായർ സർവീസ് സൊസൈറ്റി നായക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോടിന് വൈക്കം താലൂക്ക് യൂണിയൻ, വനിതാ യൂണിയ
വൈക്കം: നായർ സർവീസ് സൊസൈറ്റി നായക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോടിന് സ്വീകരണം നൽകി. താലൂക്ക് യൂണിയൻ, വനിതാ യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്.
വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. മധു എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. വനിതാ യൂണിയന്റെ ഉപഹാരം പ്രസിഡന്റ് കെ. ജയലക്ഷ്മി, സെക്രട്ടറി ശ്രീകലാ ദിലീപ് എന്നിവർ ചേർന്ന് നൽകി. എൻ. മധു, പി.എസ്. വേണുഗോപാൽ, പി. എൻ. രാധാകൃഷ്ണൻ, എസ്. മധു, സി.എൻ. ഓമന, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു.