x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മോ​ഷ​ണക്കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി


Published: June 13, 2026 10:43 PM IST | Updated: June 13, 2026 10:43 PM IST

​വ​ണ്ടി​പ്പെ​രി​യാ​ർ: ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ പ്ര​ത്യേ​ക സ്ക്വാ​ഡ് പി​ടി​കൂ​ടി. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ 59 -ാം മൈ​ലി​ൽനി​ന്നു പ​ൾ​സ​ർ 220 ബൈ​ക്ക് കാ​ണാ​താ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് ബൈ​ക്കി​ന്‍റെ ഉ​ട​മ ഷി​ബു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയി​രു​ന്നു.

ഇ​തോ​ടൊ​പ്പം ത​ന്നെ പീ​രു​മേ​ട് മേ​ഖ​ല​യി​ൽനി​ന്നു മ​റ്റൊ​രു ബൈ​ക്കും കാ​ണാ​താ​യി. ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ പീ​രു​മേ​ട്ടി​ൽനി​ന്നും വ​ണ്ടി​പ്പെ​രി​യാ​റി​ൽ നി​ന്നും ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​തും ഇ​വ​ർ ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ൽ​ത്താ​ഫ് (30), ശ്രീ​ഹ​രി (21) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ, പീ​രു​മേ​ട് എ​സ്ഐ ​വി​നീ​ത്, എ​എ​സ്ഐ ​സു​ബൈ​ർ, സി​പിഒ​മാ​രാ​യ എം. ​ഫ​സ​ൽ, സ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested Nattuvishesham District News

Recent News

Corehub Up