x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ല് ന​ശി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണം: ​ക​ര്‍​ഷ​ക മോ​ര്‍​ച്ച


Published: February 28, 2026 05:10 AM IST | Updated: February 28, 2026 05:11 AM IST

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ മ​ധു​ര​വേ​ലി പ​ടി​ഞ്ഞാ​റെ​പ്പു​റം പാ​ട​ശേ​ഖ​ര​ത്തി​ലെ 250 ഏ​ക്ക​റി​ൽ 70 കൃ​ഷി​ക്കാ​ര്‍ കെ​യ്തുകൂ​ട്ടി​യ നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ന​ട​പ​ടി​യാ​കാ​ത്ത​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം.

പാ​ട​ത്തും ​വ​ര​മ്പ​ത്തു​മാ​യി കു​ട്ടി​യി​രി​ക്കു​ന്ന 350 ട​ണ്ണോ​ളം നെ​ല്ലാ​ണ് ക​ര്‍​ഷ​ക​ര്‍ പ​ടു​ത ഉ​പ​യോ​ഗി​ച്ചു മൂടി സം​ര​ക്ഷി​ക്കു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ചു നെ​ല്‍ക​ര്‍​ഷ​ക​രോ​ട് നീ​തി​പൂ​ര്‍​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​മോ​ര്‍​ച്ച കോ​ട്ട​യം വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. വാ​സ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ര്‍​ഷ​ക​രെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ക​ര്‍​ഷ​ക​മോ​ര്‍​ച്ച നേ​തൃ​ത്വം ന​ല്‍​കും.
പാ​ഡി ഓ​ഫീസ​റും മി​ല്ലു​കാ​രു​ടെ ഏ​ജ​ന്‍​സി​ക​ളും ത​മ്മി​ല്‍ ഒ​ത്തു​ക​ളി​ച്ച് നെ​ല്ലി​ന് ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന ന​ട​പ​ടി അ​നു​വ​ദി​ക്കാ​നാ​വി​ല്ല.

ഇ​ത്ത​രം ക​ര്‍​ഷ​ക​ദ്രോ​ഹ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന മി​ല്ലു​ക​ളെ ക​രിന്പ​ട്ടി​ക​യി​ല്‍പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ക​ണം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി കൂട്ടി​യി​ട്ട നെ​ല്ല് ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​ ഗു​പ്ത​ന്‍, ഷ​ണ്‍​മു​ഖ​ദാ​സ് കോ​രി​ക്ക​ല്‍, ര​മേ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.

K-Rail Survey

Tags : nattu vishesham paddy destruction : Farmers' Front

Recent News

Corehub Up