x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മീ​ണ റോ​ഡി​നെ അധികൃതർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

വെബ് ഡെസ്ക്
Published: October 27, 2026 10:49 PM IST | Updated: October 27, 2026 10:49 PM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി-​താ​ളൂ​ർ സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​യ ചെ​റു​നാ​ട്-- ത​വ​നി-- മാ​ട​ക്ക​ര ഗ്രാ​മീ​ണ റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ബ​ത്തേ​രി-​താ​ളൂ​ർ സം​സ്ഥാ​ന​പാ​ത​യു​ടെ പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​യി​രു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​ഭാ​രം താ​ങ്ങാ​നാ​കാ​തെ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ താ​ഴു​ക​യും ടാ​റിം​ഗ് ത​ക​രു​ക​യും ചെ​യ്ത​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മ​ഴ പെ​യ്ത​തോ​ടെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച രൂ​ക്ഷ​മാ​യി. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​നോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നോ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ത​ക​ർ​ന്ന ഗ്രാ​മീ​ണ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up