x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തെ​ളി​മ-2: നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി

വെബ് ഡെസ്ക്
Published: October 27, 2026 11:28 PM IST | Updated: October 27, 2026 11:28 PM IST

പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തപ്പോൾ.

കൊ​ല്ലം: ഓ​പ്പ​റേ​ഷ​ന്‍ തെ​ളി​മ-2 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ണ്ണ​ പ​ല​ഹാ​ര​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ര്‍​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന യൂ​ണി​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലൈ​സ​ന്‍​സി​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യും പ്ര​വ​ര്‍​ത്തി​ച്ച നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. ഉ​പ​യോ​ഗി​ച്ച എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇന്നലെ രാ​വി​ലെ അ​ഞ്ച്മു​ത​ല്‍ കൊ​ല്ലം ടൗ​ണ്‍ പ​രി​സ​ര​ത്തും പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

അ​ഞ്ച് സ്‌​ക്വാ​ഡു​ക​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 21 സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ എ​ട്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ അ​ട​യ്ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ചെ​റി​യ ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സും ന​ല്‍​കി.
വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മി​ച്ച് സൂ​ക്ഷി​ച്ച 15 കി​ലോ മ​ധു​ര​സേ​വ​യും 10 കി​ലോ ക​പ്പ​ല​ണ്ടി​യും പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

കൊ​ല്ലം ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫിസ​ര്‍​മാ​രാ​യ എ. ​അ​നീ​ഷ, ചി​ത്ര​മു​ര​ളി, ആ​ഫി​ല യൂ​സ​ഫ്, യാ​സ​ര്‍ അ​ഹ​മ്മ​ദ്, എ​സ്.​ആ​ര്‍. റ​സീ​മ , സ്നേ​ഹ വി​ജ​യ​ന്‍, എ​ല്‍. ആ​ന്‍​സി, എ​സ്.​എ​സ്. അ​ഞ്ജു, എ​സ്. മാ​ന​സ, എ​സ്. നി​ഷ റാ​ണി, ബി.​എ​സ്. അ​ഖി​ല, വി.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍, ജോ​ബി​ന്‍ എ. ​ത​മ്പി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലും സം​ഭ​ര​ണ​ത്തി​ലും ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ 1800 425 1125 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​രി​ല്‍ അ​റി​യി​ക്കാം.

 

Tags :

Recent News

Corehub Up