സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായി നടത്തിയ സെക്രറ്ററിയേറ്റ് മാർച്ച്.
തിരുവനന്തപുരം: പരിസ്ഥിതിവാദിയും തുറമുഖവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ ഇടപെട്ട് പ്രദേശവാസികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിച്ചില്ലെങ്കിൽ വിഴിഞ്ഞം പദ്ധതി മുടങ്ങുമെന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ മറവിൽ അദാനി പോർട്ട് നടത്തുന്ന നീതി നിഷേധങ്ങൾക്കും അനധികൃത കൈയേറ്റങ്ങൾക്കുമെതിരെ ജനാവകാശ സംരക്ഷണ സമിതിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായി നടത്തിയ സെക്രറ്ററിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. വല്ലാർപാടം തുറമുഖം നിർമാണം കഴിഞ്ഞിട്ട് 18 വർഷങ്ങൾ കഴിയുന്നു.
കൂടിയൊഴിപ്പിക്കപ്പെട്ടവരെ ഇപ്പോഴും പുനരദിവസിപ്പിക്കപ്പെട്ടിട്ടില്ല. 250 കുടുംബങ്ങൾ ഇപ്പോഴും തെരുവിലാണ്. ഈ അനുഭവം മുന്നിൽക്കണ്ട് വിഴിഞ്ഞം പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു.
സിപിഐ തിരുവനതപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, സാമൂഹ്യ പ്രവർത്തകൻ കെ.എം. ഷാജഹാൻ, മുൻ എംഎൽഎ ജമീല പ്രകാശം, ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഗിരീഷ് നെയ്യാർ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ആന്റോ ഏലിയാസ്, കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജു തങ്കയ്യൻ, അതിയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. രാജൻ, പഞ്ചായത്ത് അംഗം ഹയസിന്ത് ലൂയിസ്, സാമൂഹ്യ പ്രവർത്തകരായ പി.ടി. ജോൺ, ഷാജിർ ഖാൻ, കെ.വി. ബിജു, ജനാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് ജെറോം ദാസ്, സെക്രട്ടറി എ.കെ. ഹരികുമാർ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സിസ്റ്റർ മെഴ്സി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Tags :