x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ണി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: October 28, 2026 12:08 AM IST | Updated: October 28, 2026 12:08 AM IST

വെ​ള്ള​റ​ട: വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റു​ക​ള്‍ ഓ​ര്‍​ത്തു​വെ​ക്കാ​നു​ള്ള അ​സാ​ധാ​ര​ണ​മാ​യ ഓ​ര്‍​മശ​ക്തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി എ​ട്ടു​വ​യ​സു​കാ​ര​ന്‍ ക​രു​ണ്‍ ഗോ​പ​കു​മാ​ര്‍. മി​ക​വ് പ​രി​ഗ​ണി​ച്ചു ക​രു​ണി​ന് സൂ​പ്പ​ര്‍ ടാ​ല​ന്‍റ് കി​ഡ് അ​വാ​ര്‍​ഡ് ല​ഭി​ച്ചു.​ വെ​ള്ള​റ​ട അ​ഞ്ചു​മ​ര​ങ്കാ​ല​ കാ​ര്‍​ത്തി​ക ഭ​വ​നി​ല്‍ ഗോ​പ​കു​മാ​ര്‍-​വി​ദ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ക​രു​ണ്‍. മേ​ഴാ​ക്കോ​ട് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

കാ​ണു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യും അ​വ ഓ​ര്‍​ത്തു​വയ്ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ച​റി​യു​ക​യും ചെ​യ്യു​ന്ന ക​രു​ണി​ന്‍റെ ക​ഴി​വ് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഓ​രോ ദി​വ​സ​വും കൂ​ടു​ത​ല്‍ വാ​ഹ​ന ന​മ്പ​റു​ക​ള്‍ ഓ​ര്‍​ത്തു​വെ​ക്കാ​നു​ള്ള അ​വ​ന്‍റെ ക​ഴി​വ് വ​ള​ര്‍​ന്നു​വ​രി​ക​യാ​ണ്. ക​രു​ണി​ന്‍റെ നേ​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും സു​ഹൃ​ത്തു​ക്ക​ളും സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു.​സ​ര്‍​ട്ടിഫി​ക്ക​റ്റ് ന​വം​ബ​ര്‍ 14 ന് ​ഹൈ​ദ്രാ​ബാ​ദി​ല്‍ വ​ച്ച് കൈ​മാ​റും.​

Tags :

Recent News

Corehub Up