നെടുമങ്ങാട്: ഒമാൻ ഇൻവിറ്റേഷൻ ഏകദിന ടൂർണമെന്റിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു കിരീടം നേടുന്നതിനു പങ്കാളിയായ ശരത്ചന്ദ്രപ്രസാദിനെയും, ഹോം സയൻസിൽ പിഎച്ച്ഡി എക്സ്റ്റൻഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ കരസ്ഥമാക്കിയ ഡോ. നീതു മോഹനനെയും പൂവത്തൂർ 4267-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. വി.എ. ബാബുരാജ് അനുമോദിച്ചു.
കരയോഗം പ്രസിഡന്റ് എ.ആർ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ ചന്ദ്രകുമാരൻ നായർ, എൻഎസ്എസ് അംഗം രവീന്ദ്രൻ നായർ, കരയോഗം ഭാരവാഹികളായ എം.ജി. കനകനാഥ്, ബി. ബാബു, കെ. വിക്രമൻ നായർ, ശശിധരൻ നായർ, രാജൻ നായർ, താരാ ജയകുമാർ, ചന്ദ്രമതി അമ്മ, ഡി. ശ്യാമള, മാലിനി നായർ, സിന്ധു, സൗമ്യ, ബിന്ദു എന്നിവർ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി പൂവത്തൂർ ജയൻ സ്വാഗതവും ജി. രാജേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
Tags :