ജില്ലാതല അധ്യാപക പരിശീലന പരിപാടി.
പേരൂർക്കട: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശിക്ഷക് സദനിൽ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു. കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കമ്മിഷൻ അംഗം എഫ്. വിൽസൺ അധ്യക്ഷനായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ രേഖ ഗോവിന്ദൻ, കമ്മിഷനംഗങ്ങളായ ബി. മോഹൻ കുമാർ, ടി.സി ജലജമോൾ എന്നിവർ പങ്കെടുത്തു. തുടർന്ന് അധ്യാപകർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടത്തി. ഡോ. എഫ്. വിൽസൺ, ഡോ. മോഹൻ റോയി എന്നിവർ ക്ലാസെടുത്തു.
Tags :