പ്രത്യേക പ്രാർഥനയും ദൈവദശക കീർത്തനാലാപനവും നടത്തിയപ്പോൾ.
നെടുമങ്ങാട്: ആഗോള ദൈവദശക പാരായണ മഹായജ്ഞത്തിൽ പങ്കുചേർന്ന് എസ്എൻഡിപി യോഗം നെടുമങ്ങാട് യൂണിയനിലെ നെട്ട ശാഖാ ഭരണസമിതി അംഗങ്ങളും ഗുരുദേവഭക്തരും. ശാഖാ ഹാളിൽ പ്രത്യേക പ്രാർഥനയും ദൈവദശക കീർത്തനാലാപനവും നടന്നു. ശാഖ പ്രസിഡന്റ് ജി.എസ്. രാജീവ്, സെക്രട്ടറി കെ. സജി, വൈസ് പ്രസിഡന്റു എസ്. ബിജു, യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ആർ. ഗുലാബ് കുമാർ, യൂണിയൻ കമ്മിറ്റി അംഗം പ്രതാപൻ, വനിതസംഘം പ്രസിഡന്റ് ശ്രീലത, സെക്രട്ടറി വിജയകുമാരി, കമ്മിറ്റി അംഗങ്ങളായ സിന്ധു ഗുലാബ്, ജയശ്രീ, ഗീത, ഒ.ടി. സിന്ധു,ലാജി, സന്ധ്യ, മല്ലിക, വത്സല തുടങ്ങിയവർ പങ്കെടുത്തു.
Tags :