അഖിലേന്ത്യ ഐക്യ മഹിളാസംഘം നടത്തിയ പ്രതിഷേധ ധർണ.
കൊല്ലം: ജനാധിപത്യം സംരക്ഷിക്കാൻ ബിജെപിയുടെ കളിപ്പാവയായ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് അഖിലേന്ത്യ ഐക്യമഹിളാ സംഘം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യ ഐക്യ മഹിളാ സംഘം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ മഹിളാ സംഘം അഖിലേന്ത്യ സെക്രട്ടറി കെ. സിസിലി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജയ ലക്ഷ്മി, ജില്ലാ സെക്രട്ടറി കെ രാജീ, സോഫിയ സലാം, മുംതാസ്, ദീപ മണി, ബീന കൃഷ്ണൻ, ലളിത, സുശീല, എൽ. ബീന, ലൈലാ സലാഹുദീൻ, രമ, സുഭദ്രാമ, അനുരാധാ സരസൻ, ബേബി സേവിയർ, സുനിത, ആരിഫ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :