x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: റോ​ഡ് വൃ​ത്തി​യാ​ക്ക​ൽ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 11:29 PM IST | Updated: October 27, 2026 11:29 PM IST

എ​രു​മേ​ലി ടൗ​ണി​ൽ കൊ​ര​ട്ടി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ തെ​ളി​ക്കു​ന്നു.

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി എ​രു​മേ​ലി​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. കാ​ന​ക​ൾ വൃ​ത്തി​യാ​ക്ക​ലും കാ​ടും പ​ട​ലു​ക​ളും നീ​ക്കം ചെ​യ്യ​ലു​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സീ​സ​ൺ ആ​രം​ഭി​ച്ച് അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കാ​റു​ള്ള ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന​കാ​ല​ത്ത് എ​രു​മേ​ലി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. കൃ​ത്യ​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന കു​രു​ക്കി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

റോ​ഡ​രി​കു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ താ​ത്കാ​ലി​ക പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags :

Recent News

Corehub Up