ഡിസ്ട്രിക്റ്റ് ചെയര്മാന് റവ. ഡി.ആര്. ധര്‍മരാജ് പതാക ഉയര്‍ത്തുന്നു.
വെള്ളറട: അഖില ലോക സണ്‍ഡേ സ്കൂൾ ദിനത്തോടനുബന്ധിച്ച് വെള്ളറട എഫ്എം സിഎസ്ഐ ചര്‍ച്ചില്‍ ഡിസ്ട്രിക്ട് ചെയര്മാന് റവ. ഡി.ആര്. ധര്‍മ്മരാജ് പതാക ഉയര്‍ത്തി. ചര്‍ച്ച് സെക്രട്ടറി യേശുദാനം അധ്യക്ഷത വഹിച്ചു. പുരോഹിതന്മാരായ റവ: ബര്‍ണാബാസ്, റവ. എസ്.എസ്. അനൊ, സണ്‍ഡേ സ്കൂള്‍ സെക്രട്ടറി എസ്.പി. ലീന, ചര്‍ച്ച് കമ്മിറ്റി അംഗം ഷിനോജ്, സഭയിലെ വിശ്വാസികള്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു. നവംബർ ഒന്നിന് ഉച്ചയ്ക്കു രണ്ടിന് അഖില ലോക സണ്‍ഡേ സ്കൂള്‍ ദിനറാലി സംഘടിപ്പിക്കും.
Tags :