പാതയോരത്ത് കാട് നിറഞ്ഞു കിടക്കുന്ന ആയൂര്‍ - വേങ്ങൂര്‍ റോഡ്.
കൊല്ലം : ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ മുന്നൊരുക്കങ്ങളില്‍ മെല്ലെപ്പോക്ക് തുടരുന്നു. വെള്ളക്കെട്ട് തിരിച്ചുവിടാനുള്ള നടപടിയെടുക്കാമോ റോഡരികിലെ കാട് തെളിച്ച് വാഹന ഗതാഗതം സുഗമമാക്കാനോ വിവിധ വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ എംസി റോഡിലെ കുരിയോട് നെട്ടേത്തറ, മുരുക്കുമണ്‍, നിലമേല്‍, വാഴോട് പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറിയിരുന്നു. താഴ്ന്ന സ്ഥലങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. പാതയോരത്തെ മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീണതോടെ ഗതാഗത തടസം ഉണ്ടാകുകയും ചെയ്തു. ആയൂര്‍-ചുണ്ട റോഡില്‍ കുഴിയത്ത് വനംവകുപ്പിന്റെ സ്ഥലത്തെ മരം റോഡിലേക്ക് വീണത് ഗതാഗത തടസത്തിനിടയാക്കി. ഇത്തിക്കര ആറിന്റെ തീരത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. എംസി റോഡിന്റെ ഓരത്തെ പഴക്കംചെന്ന മരങ്ങളും ഭീതി പരത്തുകയാണ്. ചടയമംഗലം മഹാദേവക്ഷേത്രം, സബ് രജിസ്ട്രാര്‍ ഓഫിസ് വളപ്പ്, പോസ്റ്റ് ഓഫിസ് കോമ്പൗണ്ട് എന്നിവിടങ്ങളില്‍ നില്ക്കുന്ന മരങ്ങളാണ് ഗതാഗതത്തിനും ജനജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്നത്.
എംസി റോഡിലെ ചടയമംഗലം കെഎസ്ആര്‍ടിസി കവല, ആയൂര്‍ ഭാഗങ്ങളില്‍ കാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായി. വഴിവിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ ജനം ഇരുട്ടില്‍ തപ്പുകയാണ്. പോരേടം, വെള്ളൂപ്പാറ, കലയം, ചടയമംഗലം ജംഗ്ഷനുകളില്‍ ഉയരവിളക്കുകളും പ്രകാശിക്കുന്നില്ല.
പുല്ല് ഭീഷണി
ആയൂര്‍-തേവന്നൂര്‍-വേങ്ങൂര്‍ പാതയില്‍ വളര്‍ത്തു പുല്ല് പുതിയ ഭീഷണിയാകുകയാണ്. പാതയിലേക്ക് വളര്‍ത്തു പുല്ല് വളര്‍ന്നിറങ്ങി കിടക്കുന്നു. നടന്നു പോകുന്ന കാല്‍നടയാത്രക്കാര്‍ക്ക് പുല്ലു കാരണം റോഡിലേക്ക് ഇറങ്ങി നില്ക്കാന് കഴിയാത്ത സാഹചര്യമാണുണ്ടാക്കുന്നത്.
ക്ഷീര വികസന വകുപ്പും കാര്‍ഷിക സര്വകലാശാസലയും സൗജന്യമായി നല്കുന്ന പുല്ല്് വിത്ത് വിതറിയാണ് നാടാകെ കാടായി മാറിയത്. പാമ്പുകളുടെ താവളമായി ഇത്തരം പുല്ല് വളര്‍ന്നു കിടക്കുന്ന സ്ഥലങ്ങള്‍ മാറുകയാണ്. പാമ്പ് കൂടിയതോടെ കീരി ഉള്‍പ്പെടെയുള്ളവയുടെ ശല്യവും വര്‍ധിച്ചു. വളവുകള്‍ കാണുന്നതിനുപോലും തടസം ഉണ്ടായത് അപകട സാധ്യതയേറെയാക്കി. ചിലയിടങ്ങളില്‍ സ്വകാര്യ ഭൂമിയിലെ മരച്ചില്ലകള്‍ റോഡിലേക്ക് വളര്ന്നുനില്ക്കുന്നതും ഭീതി പരത്തുകയാണ്.എസ്റ്റേറ്റ് ജംഗ്ഷന്, കവലയ്ക്കപ്പച്ച, തേവന്നൂര്‍, കാവനാംകോണം, വേങ്ങൂര്‍ ഭാഗങ്ങളിലും കാടുതെളിക്കാന്‍ നടപടിയില്ല. എംസി റോഡില്‍ ഇളവക്കോട്ട് പഴയ റോഡിലും കാടായി. വലിയതോതില്‍ കാടുണ്ടായ ഭാഗത്ത് മാലിന്യം തള്ളുന്നതും വര്‍ധിച്ചു. ഇത് തെരുവുനായഭീഷണി ഇരട്ടിയാക്കി.
Tags :