x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ്പ​ന​ക്കു​ള​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​തം

വെബ് ഡെസ്ക്
Published: October 27, 2026 11:31 PM IST | Updated: October 27, 2026 11:31 PM IST

പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ക​രി​മ്പ​ന​ക്കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ തെ​രു​വു​വി​ള​ക്കും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ത​ക​ർ​ന്ന വാ​ഹ​ന​വും.

മ​ണി​മ​ല: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ ക​രി​മ്പ​ന​ക്കു​ളം ഭാ​ഗ​ത്ത് രാ​ത്രി​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ത​ക​ർ​ന്ന വാ​ഹ​നം ദി​വ​സ​ങ്ങ​ളാ​യി റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന​തു​മാ​ണ് യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ദു​രി​ത​മാ​കു​ന്ന​ത്.

ക​രി​മ്പ​ന​ക്കു​ളം ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ർ വി​ള​ക്കു​ക​ളും തെ​രു​വു​വി​ള​ക്കു​ക​ളും ഏ​റെ നാ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും സ​മീ​പ​ത്തെ ത​ട​സ​ങ്ങ​ളും വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

ഇ​തി​നു​പു​റ​മേ, ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ത​ക​ർ​ന്ന വാ​ഹ​നം റോ​ഡ​രി​കി​ൽ​നി​ന്ന് ഇ​തു​വ​രെ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. വെ​ളി​ച്ച​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വാ​ഹ​നം പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രി​ക്കു​ന്ന​ത് മ​റ്റൊ​രു അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​വു​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ഈ ​പാ​ത​യി​ൽ വെ​ളി​ച്ച​ക്കു​റ​വ് സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ക​യാ​ണ്. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ തെ​രു​വു​വി​ള​ക്കു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന ത​ക​ർ​ന്ന വാ​ഹ​നം ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up