x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും​മു​ന്പേ ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി ആ​രോ​പ​ണം


Published: November 8, 2025 12:57 AM IST | Updated: November 8, 2025 12:57 AM IST

ചി​റ്റൂ​ർ: കോ​ട്ട​ക്ക​ട​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​ൽ ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം.
തെ​ക്കേ​ഗ്രാ​മ​ത്തു നി​ന്നും ശ്മ​ശാ​ന​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള വ​ഴി​യും ക​ലു​ങ്കു​ക​ളും സു​ര​ക്ഷി​ത​മ​ല്ലെ​ന്നു യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കി​ഷോ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ശ്മ​ശാ​ന​ത്തി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​ൽ. ക​വി​ത അ​റി​യി​ച്ചു. ക​ലു​ങ്കി​നും റോ​ഡ് നി​ർ​മാ​ണ​ത്തി​നും പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ഈ ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ഗ​ര​സ​ഭാ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​ൽ വി​വേ​ച​ന ന​യം കാ​ട്ടു​ന്ന​താ​യി കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ മ​ധു ചൂ​ണ്ടി​ക്കാ​ട്ടി. മേ​ട്ടു​പ്പാ​ള​യം ഗു​രു​സ്വാ​മി​യാ​ർ കു​ളം ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യി കൗ​ൺ​സി​ല​ർ കെ.​സി. പ്രീ​ത് ആ​രോ​പി​ച്ചു. ഈ ​പ്ര​വൃ​ത്തി​ക്കാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം അ​നു​വ​ദി​ച്ച​ത് സ​മ​യോ​ചി​ത​മാ​യി തു​ട​ങ്ങു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ മ​റു​പ​ടി ന​ൽ​കി.

കൗ​ൺ​സി​ല​ർ​മാ​രാ​യ ബാ​ബു​ദാ​സ്, ആ​ർ. ബാ​ബു, അ​ച്യു​താ​ന​ന്ദ​മേ​നോ​ൻ, ഓ​മ​ന ക​ണ്ണ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ് റാ​ഫി, മു​ഹ​മ്മ​ദ് സ​ലീം, മു​കേ​ഷ് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, കൗ​ൺ​സി​ല​ർ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച അ​ന്ത​രി​ച്ച എ​ൻ. ശ​ങ്ക​ര​മേ​നോ​ൻ, കൗ​ൺ​സി​ല​ർ റോ​ബി​ൻ ബാ​ബു എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കൗ​ൺ​സി​ൽ ഹാ​ളി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

Tags : cemetery nattuvisesham local news

Recent News

Corehub Up