x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ൽ അ​ല​ർ​ജി സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു


Published: April 14, 2026 06:53 AM IST | Updated: April 14, 2026 06:53 AM IST

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ അ​ല​ർ​ജി സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് മ​ധ്യ​കേ​ര​ള ബ്രാ​ഞ്ചും ഐ​എ​പി അ​ല​ർ​ജി അ​പ്ലൈ​ഡ് ഇ​മ്മ്യൂ​ണോ​ള​ജി ചാ​പ്റ്റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സ​മ്മി​റ്റ് സി​ഐ​എ​പി സൗ​ത്ത് സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഒ. ജോ​സ് ഉ​ദ്ഘാ​ട​നം ചെയതു. ഐ​എ​പി മ​ധ്യ​കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​ത്ത് അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ അ​ല​ർ​ജി, ആ​സ്ത്മ ആ​ൻ​ഡ് ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘ​ട​നം ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ക​ള​പ്പു​ര​ക്ക​ൽ നിർവഹിച്ചു.

ആ​സ്ത​മ, അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ്, അ​റ്റോ​പി​ക് ഡെ​ർ​മ​റ്റൈ​റ്റി​സ്, ഭ​ക്ഷ്യ അ​ല​ർ​ജി, മ​രു​ന്നു​ക​ളോ​ടു​ള്ള അ​തി​സൂ​ക്ഷ്മ പ്ര​തി​ക​ര​ണ​ങ്ങ​ൾ, അ​ന​ഫി​ലാ​ക്സി​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ല​ർ​ജി രോ​ഗ​ങ്ങ​ളു​ടെ വ​ർ​ധ​ന​യും സ​ങ്കീ​ർ​ണ​ത​യും ച​ർ​ച്ച ചെ​യ്തു. രോ​ഗ​ങ്ങ​ളു​ടെ നേ​രി​യ തി​രി​ച്ച​റി​വ്, ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ, പ്രാ​യോ​ഗി​ക സ​മീ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി. ഇ​രു​ന്നൂ​റോ​ളം ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

ഡോ​ക്ട​ർ​മാ​രാ​യ സോ​ളി മാ​നു​വ​ൽ, നി​മ്മി ജോ​സ​ഫ്, സ്റ്റി​ജി ജോ​സ​ഫ്, വി​നോ​ദ് പോ​ൾ, തോ​മ​സ് സേ​വ്യ​ർ, ടി.​യു. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Allergy Summit LF Hospital

Recent News

Corehub Up