ഒളരിക്കര: കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയുടെ കാലത്തു ലക്ഷങ്ങള്‍ ചെലവഴിച്ചു നവീകരിച്ച ഒളരിക്കര അമ്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി വീണ്ടും തകര്‍ന്നു.
മാസങ്ങള്‍ക്കുമുമ്പ് കുളത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെതുടർന്ന് വീണ്ടും ലക്ഷങ്ങള്‍ ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.കോർപറേഷൻ അയ്യന്തോള്‍ സോണല്‍ ഓഫീസിനോടു ചേര്‍ന്നുള്ള കുളത്തിനുവേണ്ടി ഒരുകോടിയിലധികം ഇതുവരെ ചെലവിട്ടുകഴിഞ്ഞു.
Tags : nattu vishesham Ambadikulam protective wall