x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​തി​യു​ടെ നി​റ​വി​ല്‍ അ​ങ്ക​മാ​ലി എ​ല്‍​എ​ഫ് ആ​ശു​പ​ത്രി; സ​മാ​പ​ന​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: July 30, 2026 01:57 AM IST | Updated: July 30, 2026 01:57 AM IST

നവതി നിറവിലെത്തിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി.

അ​ങ്ക​മാ​ലി: ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി​യു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ക്കും. രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സീറോ മലബാർ സഭ മേജർ ആർച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, ആർച്ച് ബിഷപ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി, മ​ന്ത്രി​മാ​രാ​യ റോ​ജി എം. ​ജോ​ണ്‍, വി.​എ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, വൈ​ദി​ക​ര്‍, പൊ​തു​മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​ഭ​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ന​വ​തി ആ​ഘോ​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൂ​ഫാ​ന്‍ കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തി​ന് വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കും. നാ​ലി​ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സോ​ളാ​ര്‍ പാ​ന​ലു​ക​ളു​ടെ​യും ലൈ​റ്റു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പൊ​ന്തേം​പി​ള്ളി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​എ​ബി​ന്‍ ക​ള​പ്പു​ര​ക്ക​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ല്ല​റ​യ്ക്ക​ല്‍, ഫാ. ​ഡേ​വി​സ് പ​ന​ക്ക​ല്‍, ഫാ. ​സ​നീ​ഷ് കാ​ഞ്ഞി​ര​ക്കാ​ട്ടു​ക​രി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

1936 ല്‍ ​മാ​ര്‍ അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​വി​ധ പി​താ​ക്ക​ന്മാ​രി​ലൂ​ടെ​യും ഡ​യ​റ​ക്ട​ര്‍​മാ​രി​ലൂ​ടെ​യും വ​ള​ര്‍​ന്ന് 90 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണെന്ന് ‍ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി പ​റ​ഞ്ഞു.

ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​മ്പോ​ള്‍ ഒ​രു ക്ലി​നി​ക് ആ​യി​രു​ന്നു. ഒ​രു ഡോ​ക്ട​റും ഒ​രു ക​മ്പൗ​ണ്ട​റും ഒ​രു ന​ഴ്‌​സും ഒ​രു അ​റ്റ​ന്‍​ഡ​റും നാ​ല് ക​ട്ടി​ലു​ക​ളും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​വ​രെ അ​ങ്ക​മാ​ലി​യി​ലെ ജ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി​യെ നി​ര്‍​ലോ​ഭ​മാ​യി സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെ തൊ​ണ്ണൂ​റാം വ​ര്‍​ഷ​ത്തി​ല്‍ മു​പ്പ​തോ​ളം മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍ 607 കി​ട​ക്കക​ളും 200 ഡോ​ക്ട​ര്‍​മാ​രും 1600 ലേ​റെ ജീ​വ​ന​ക്കാ​രു​മാ​യി പ്ര​തി​ദി​നം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഔ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം ന​ല്‍​കു​ന്നു​ണ്ട്.

ഈ ​കാ​ല​യ​ള​വി​നു​ള്ളി​ല്‍ 25 ആ​ധു​നി​ക ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ളും, 14 ഐ​സി​യു​ക​ളും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്ക് പ്ര​ത്യേ​ക ബ്ലോ​ക്ക് ത​ന്നെ സ്ഥാ​പി​ച്ചു. അ​തോ​ടൊ​പ്പം ഡ​യാ​ലി​സി​സ് യൂ​ണി​റ്റും. കേ​ര​ള​ത്തി​ല്‍ വി​ഷ ചി​ത്സ​യു​ടെ​യും നേ​ത്ര ചി​കി​ത്സ​യു​ടെ​യും അ​വ​സാ​ന വാ​ക്കാ​യി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി മാ​റി. ആദ്യമായി കോ​ര്‍​ണി​യ ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​ന്‍ ന​ട​ത്തി ച​രി​ത്രം കു​റി​ച്ച​ത് എ​ല്‍​എ​ഫ് ആ​ശു​പ​ത്രി​യി​ലാ​ണ്. ​

തൊ​ണ്ണൂ​റാം വ​ര്‍​ഷ​ത്തി​ല്‍ കി​ഡ്‌​നി ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ക​യും ആ​ദ്യ​ത്തെ ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​ന്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. ന​വ​തി വ​ര്‍​ഷം മു​ത​ല്‍ ഇ​വി​ട​ത്തെ കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പ​ദ്ധ​തി​യും ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കി​ക്കൊ​ണ്ട് ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ നേ​ത്ര ചി​കി​ത്സ, ഹൃ​ദ്രോ​ഹ പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ള്‍ ന​ട​ത്തി വ​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ്, കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, ഒ​പ്‌​റ്റോ​മെ​ട്രി, ഫി​സി​യോ​തെ​റാ​പ്പി എ​ന്നീ കോ​ഴ്‌​സു​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും നേ​ടി​ക്കൊ​ടു​ക്കാന്‍ ആ​ശു​പ​ത്രി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഫാ. പാ​ല​യ്ക്ക​ാപ്പി ള്ളി പ​റ​ഞ്ഞു.

Tags : LF Hospital NattuVishasham DistrictNews

Recent News

Corehub Up