x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ ഡി​ജി​റ്റ​ല്‍ സ​മ​ര​ത്തി​ല്‍


Published: March 12, 2026 06:02 AM IST | Updated: March 12, 2026 06:02 AM IST

കട്ട​പ്പ​ന: കേ​ന്ദ്ര വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ദ്രോ​ഹ​ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ര്‍ ഡി​ജി​റ്റ​ല്‍ സ​മ​രം ആ​രം​ഭി​ച്ച​താ​യി അ​ങ്ക​ണ​വാ​ടി വ​ര്‍​ക്കേ​ഴ്‌​സ് ആ​ന്‍​ഡ് ഹെ​ല്‍​പ്പേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐടി​യു) ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ ജോ​ലി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കും. അ​നു​പൂ​ര​ക പോ​ഷ​കാ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​തെ ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​ര്‍​ക്കു​മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​ണ്. ആ​നു​കൂ​ല്യം ന​ഷ്ട​മാ​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

2018ല്‍ ​ന​ല്‍​കി​യ ഫോ​ണ്‍ 2023ല്‍ ​പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ സ്വ​ന്തം ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. പോ​ഷ​ന്‍ ട്രാ​ക്ക​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഫോ​ണോ, ടാ​ബോ, കംപ്യൂ​ട്ട​റോ ന​ല്‍​കു​ക, ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ത്താ​തെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പോ​ഷ​കാ​ഹാ​രം ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. അ​ങ്ക​ണ​വാ​ടി​കളുടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് എ​ന്‍. ശോ​ഭ​ന, സെ​ക്ര​ട്ട​റി അ​നി​ത റെ​ജി, എ. ​അ​മ്പി​ളി, കെ. ​ല​ത, വി​ദ്യ നാ​രാ​യ​ണ​ന്‍, കെ.​എ​സ്. ര​മ​ണി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : nattu visheshsam Anganwadi workers digital war

Recent News

Corehub Up