പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണിക്കു സമീപം സ്വകാര്യബസിൽ ഇടിച്ചുതകർന്ന കാർ.
പാലാ: പൊന്‍കുന്നം റോഡില്‍ പൂവരണിക്കു സമീപം വീണ്ടും വാഹനാപകടം. രണ്ടു ദിവസത്തിനിടെ പ്രദേശത്തുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. നേരത്തേയുണ്ടായ അപകടത്തില്‍ ഒരു യുവതി മരിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം 4.30ടെയാണ് അപകടമുണ്ടായത്. പൊന്‍കുന്നം ഭാഗത്തുനിന്ന് പാലായിലേക്ക് വരികയായിരുന്ന ബസിലേക്ക് എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തില്‍ വരുന്നതുകണ്ട് ബസ് വേഗം കുറച്ച് നിര്‍ത്തിയെങ്കിലും കാര്‍ നേരേ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന യാത്രക്കാരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
കുമ്പാനി ഭാഗത്ത് റോഡ് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും സെന്റര്‍ ലയിന്‍ ഉള്‍പ്പടെയുള്ള റോഡ് മാര്‍ക്കിംഗുകളുടെ അഭാവവും സംബന്ധിച്ച് പ്രദേശവാസികള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അപകടപരമ്പരയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി.
Tags : NattuVishesham DistrictNews