x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ഴു​വ​നാ​ലി​ല്‍ തൂ​ഫാ​ന്‍ വാ​ക്ക​ത്ത​ണും തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് പ്ര​ഖ്യാ​പ​ന​വും

വെബ് ഡെസ്ക്
Published: September 30, 2026 11:00 PM IST | Updated: September 30, 2026 11:00 PM IST

കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ഴു​വ​നാ​ല്‍ ടൗ​ണി​ല്‍ ന​ട​ത്തി​യ തൂ​ഫാ​ന്‍ വാ​ക്ക​ത്ത​ണ്‍ പി

കൊ​ഴു​വ​നാ​ല്‍: സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ഴു​വ​നാ​ല്‍ ടൗ​ണി​ല്‍ തൂ​ഫാ​ന്‍ വാ​ക്ക​ത്ത​ണും തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തൂ​ഫാ​ന്‍ വാ​ക്ക​ത്ത​ണ്‍ ന​ട​ത്തി​യ​ത്.

തൂ​ഫാ​ന്‍ വാ​ക്ക​ത്തോ​ണ്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കേ​മ​റ്റം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​സ​ഫ് പൊ​യ്ക​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ഴു​വ​നാ​ല്‍ പ​ള്ളി അ​സി. വി​കാ​രി ഫാ. ​ജോ​ണ്‍ വ​യ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​മൈ​ത്രി പോ​ലീ​സ് സി​ആ​ര്‍​ഒ സു​രേ​ഷ് കു​മാ​ര്‍ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് പ്ര​ഖ്യാ​പ​നം ന​ട​ത്തി.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബെ​ല്ല ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കേ​മ​റ്റം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. മാ​ത്യു, കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു മു​ക​ളേ​ല്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി​നു മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ഫ്‌​ളാ​ഷ് മോ​ബും ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up