x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും ഫ്ലാ​ഷ് മോ​ബും

വെബ് ഡെസ്ക്
Published: September 25, 2026 01:45 AM IST | Updated: September 25, 2026 01:45 AM IST

മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തൂ​ഫാ​ൻ മൈ​ക്രോ​ലെ​വ​ൽ പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യി​ൽനി​ന്ന്.

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തൂ​ഫാ​ൻ മൈ​ക്രോ​ലെ​വ​ൽ പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും ഫ്ലാ​ഷ് മോ​ബും മ​നു​ഷ്യ ച​ങ്ങ​ല​യും ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ എ​ഡി​എ​സ്‌​യു ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ ല​ഹ​രി​വി​രു​ദ്ധ ദി​ന സ​ന്ദേ​ശം ന​ൽ​കി.

ആ​ല​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ഷാ​ജി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പു​തു​പ്പ​റ​മ്പി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജ​സ്റ്റി​ൻ മാ​ത്യു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ൻ​സി ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews flash mob

Recent News

Corehub Up