പേവിഷബാധ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്യുന്നു.
മാലക്കല്ല്: കള്ളാർ പഞ്ചായത്തിന്റെയും കള്ളാർ വെറ്ററിനറി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ വളർത്തുനായകൾക്കും പൂച്ചകൾക്കുമായുള്ള പേവിഷബാധ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് ഉദ്ഘാടനം മാലക്കല്ല് ക്ഷീര സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ സനിത ജോസഫ്, ലീല, പി.എ. വാസു, സി.എം. സാബു, മിനി ഫിലിപ്പ്, ക്ഷീരസംഘം പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി പി.കെ. ചാക്കോ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ലക്ഷ്മി രാജൻ , കൃഷ്ണാനന്ദ് എന്നിവർ പ്രസംഗിച്ചു.
Tags :