ജല അഥോറിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കുന്നു.
ഇടുക്കി: കുടിവെള്ളത്തിനു പുറമേ ടൂറിസം മേഖലയ്ക്കും മുന്‍ഗണന നല്‍കിയാണ് ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജല അഥോറിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021 വരെ 23 ശതമാനം ഗ്രാമീണഭവനങ്ങളിലായിരുന്നു കുടിവെള്ളം എത്തിയിരുന്നത്. അഞ്ചു വര്‍ഷത്തിനിടെ ഇത് 54 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. പൈനാവ് ജല അഥോറിറ്റി ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.
ജല അഥോറിറ്റി മധ്യ മേഖലാ ചീഫ് എൻജിനിയര്‍ വി.കെ. പ്രദീപ്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എന്‍.ആര്. ഹരി, വിജി കണ്ണന്, അമ്മിണി ജോസ്, നൗഷാദ് റ്റി.ഇ, രാജു ജോസഫ്, റെജി കുന്നംകോട്ട്, കേരള വാട്ടര്‍ അഥോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ കെ.ജി സത്യന്, ഷിജോ തടത്തില്‍, സണ്ണി ഇല്ലിക്കല്‍, ജോസ് കുഴികണ്ടം, സാജന് കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പൈനാവ് സബ് ഡിവിഷന്, സെക്ഷന്‍ ഓഫീസ് കെട്ടിടം, നോണ്‍ വാട്ടര്‍ റവന്യു പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ചെറുതോണി, പൈനാവ് ഇന്സ്പെക്ഷന് ബംഗ്ലാവുകള്‍, സര്‍ക്കിള്‍, ഡിവിഷന് ഓഫീസുകള്‍ എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
Tags : drinking water nattuvishesham local news