ചമ്പക്കുളം: അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്ന ചമ്പക്കുളം, മങ്കൊമ്പ്, കൈനടി പാലങ്ങളുടെ അപ്രോച്ച് പുനർനിർമിക്കുന്നതിനായി 62,50,000 രൂപ പൊതുമരാമത്ത് പാലം വിഭാഗം അനുവദിച്ചതായി റെജി ചെറിയാൻ എംഎൽഎ പറഞ്ഞു. അപ്രോച്ച് റോഡുകൾ ഇടിഞ്ഞ് താഴ്ന്ന് വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.
പാലങ്ങളിലൂടെയുള്ള യാത്ര അപകടാവസ്ഥയിലാണെന്ന് കാണിച്ച്, പലതവണ വിവിധ സംഘടനകൾ അന്നത്തെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രഖ്യാപനമല്ലാതെ നടപടി ഉണ്ടായിരുന്നില്ല.
മൂന്നു പാലങ്ങളുടെയും സ്ഥിതി പ്രദേശവാസികൾ എംഎൽഎയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ പാലങ്ങൾ നേരിട്ട് സന്ദർശിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി അടിയന്തര പ്രാധാന്യത്തോടെ പൊതുമരാമത്തുമായി ബന്ധപ്പെട്ടതിനെതുടര്ന്ന് തുക അനുവദിക്കുകയായിരുന്നു.
Tags : Nattuvishesham Local News Approach road