വെള്ളിയാമറ്റം സെന്റ് ജോസഫ് പള്ളിയിലെ ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്ത ശേഷം ജനങ്ങളോട് സൗഹൃദം പങ്കിടുന്ന തൊടുപുഴ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജ
തൊടുപുഴ: വെള്ളിയാമറ്റം സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിലും ഊട്ടുനേര്‍ച്ചയിലും പങ്കെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ്. വിശുദ്ധ രൂപം വണങ്ങലിലും കഴുന്ന് എടുക്കല്‍ പ്രാര്‍ഥനയിലും വൈദികര്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം വിശ്വാസപൂര്‍വം സ്ഥാനാര്‍ഥി പങ്കെടുത്തു. വെള്ളിയാമറ്റം സെന്റ് ജോസഫ് പള്ളിയിലെ ഊട്ടുനേര്‍ച്ച തിരുനാള്‍ ചരിത്ര പ്രാധാന്യമുള്ളതാണെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ജനങ്ങളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കാനെത്തിയ സ്ഥാനാര്‍ഥിക്കു ഹൃദ്യമായ സ്വീകരണവും നല്കി.
Tags : Apu John Joseph nattuvishesham local news