സ്വാഗത സംഘം രൂപീകരണയോഗം സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്യുന്നു.
ചെറുതോണി: അറക്കുളം സബ്ജില്ലാ പ്രവൃത്തി പരിചയമേള നവംബർ മൂന്നിന് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ജനറൽ ചെയർമാനായും സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ് ജനറൽ കൺവീനറായും സിജോ ജോൺ സെക്രട്ടറിയായുമാണ് സ്വാഗത സംഘം രൂപീകരിച്ചത്.
വിവിധ കമ്മിറ്റികളുടെചെയർമാൻമാരായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും തെരഞ്ഞെടുത്തു. അധ്യാപകസംഘടനകളുടെ ഭാരവാഹികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരും അംഗങ്ങളുമായി യോഗം തെരഞ്ഞെടുത്തു.
സ്വാഗതസംഘം രൂപീകരണ യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അറക്കുളം എഇഒ ആഷിമോൾ കുര്യാച്ചൻ, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോന ട്രീസ ജോബി, ബിജു നിള, പഞ്ചായത്തംഗങ്ങളായ ഷോബി ജയ്സൺ, സിബി തകരപ്പിള്ളിൽ, ജോസഫ് പാലാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ്, എച്ച്എം ഫോറം സെക്രട്ടറി ബിനു കെ. അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ്മാരായ അർച്ചന തോമസ്, സിസ്റ്റർ അനിത എസ്എബിഎസ്, പിടിഎ പ്രസിഡന്റുമാരായ ജോളി ജോൺ, ഷിനോജ് മാത്യു, ഷാജി കുളക്കാട്ട്, സ്റ്റാഫ് സെക്രട്ടറി സിജോ ജോൺ എന്നിവർ പ്രസംഗിച്ചു
Tags : Work Experience Fair NattuVishasham DistrictNews