ഇരിട്ടി: കുടുംബശ്രീ സംവിധാനത്തെ തകർക്കാൻ ആറളം പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നു വെന്ന് ആരോപിച്ച് എൽഡിഎഫ് ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സിപിഎം ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു. സന്തോഷ് പാലക്കൽ, എ.ഡി. ബിജു. പി.വി. കുഞ്ഞിക്കണ്ണൻ, എൻ.ടി. റോസമ്മ, ജയ്സൺ ജീരകശേരി, ഇ.പി. രമേശൻ, കെ.പി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham LDF March