x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ അം​ഗീ​കാ​ര​നി​റ​വി​ൽ ആ​റാ​ട്ടു​പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

വെബ് ഡെസ്ക്
Published: September 29, 2026 02:00 AM IST | Updated: September 29, 2026 02:00 AM IST

ആ​റാ​ട്ടു​പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം.

ഹ​രി​പ്പാ​ട് :മി​ക​ച്ച പ്ര​വ​ർ​ത്ത​ന മി​ക​വി​നും രോ​ഗീ​സൗ​ഹൃ​ദ സേ​വ​ന​ങ്ങ​ൾ​ക്കും പി​ന്നാ​ലെ ആ​റാ​ട്ടു​പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര ഉ​റ​പ്പ് മാ​ന​ദ​ണ്ഡ​മാ​യ നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ഡ്‌​സ് (എ​ൻ​ക്യു​എ​എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തി​യ സ​മ​ഗ്ര വി​ല​യി​രു​ത്ത​ലി​ൽ 94.72 ശ​ത​മാ​നം ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യാ​ണ് നേ​ട്ടം.

ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും സേ​വ​ന​ങ്ങ​ളി​ൽ വ​രു​ത്തി​യ നി​ര​ന്ത​ര ഗു​ണ​നി​ല​വാ​ര മെ​ച്ച​പ്പെ​ടു​ത്ത​ലു​മാ​ണ് ഈ ​വ​ലി​യ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
രോ​ഗി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തു​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up