x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ത്തി​നെ കെ​ട്ടു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം: മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്


Published: April 27, 2026 06:09 AM IST | Updated: April 27, 2026 06:09 AM IST

കേ​ച്ചേ​രി: പ​റ​മ്പി​ൽ പോ​ത്തി​നെ കെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു കു​ടും​ബ ത്തി​ലെ മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കു​ന്നം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ബാ​സി​നും ഭാ​ര്യ​ക്കും എ​തി​രെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്ത​ത്.

ഏ​പ്രി​ൽ 20 ന് ​വൈ​കീ​ട്ട് അ​ഞ്ചോ​ടെ കേ​ച്ചേ​രി - ത​ല​ക്കോ​ട്ടു​ക​ര റോ​ഡി​ലെ പ​റ​മ്പി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. പ​രാ​തി​ക്കാ​ര​നാ​യ അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ ഉ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ൽ പോ​ത്തി​നെ കെ​ട്ടു​ന്ന​ത് റ​ഷീ​ദ് വി​ല​ക്കി​യി​രു​ന്നു.
ഇ​തി​ലു​ള്ള വി​രോ​ധം​മൂ​ലം പ്ര​തി​ക​ൾ പ​റ​മ്പി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഒ​ന്നാം​പ്ര​തി​യാ​യ അ​ബ്ബാ​സ്, അ​ബ്ദു​ൾ റ​ഷീ​ദി​നെ ച​വി​ട്ടി വീ​ഴ്ത്തു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ല്ലു​കൊ​ണ്ട് നെ​ഞ്ചി​ലും ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും ഇ​ടി​ക്കു​ക​യും പു​റ​ത്ത് ക​ടി​ക്കു​ക​യും ചെ​യ്തു.

അ​ച്ഛ​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ എ​ത്തി​യ മ​ക​ൻ മു​ഹ​മ്മ​ദ് റ​യാ​നെ (10) ര​ണ്ടാം പ്ര​തി മു​ഖ​ത്ത​ടി ക്കു​ക​യും ക​ഴു​ത്തി​ന് പി​ടി​ച്ചു ത​ള്ളു​ക​യും ചെ​യ്തു. ഇ​വ​രെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച റ​ഷീ​ദി​ന്‍റെ ഉ​മ്മ ഷ​രീ​ഫ​യേ​യും (65) പ്ര​തി​ക​ൾ ക​ഴു​ത്തി​നു​പി​ടി​ച്ച് ത​ള്ളി​യി​ട്ട​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബ്ദു​ൾ റ​ഷീ​ദ് കു​ന്നം​കു​ളം പോ​ ലീ​സ് സ്റ്റേ​ഷ​നി​ൽ മൊ​ഴി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Tags : buffalo killing nattuviehesham local news

Recent News

Corehub Up