x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് പ​ണം ത​ട്ടി​യ പ്ര​തി​ അ​റ​സ്റ്റിൽ


Published: June 13, 2026 01:10 AM IST | Updated: June 13, 2026 01:10 AM IST

ആ​ല​പ്പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മു​ട്ടാ​ർ കു​ന്നു​ക​ണ്ട​തി​ൽ വീ​ട്ടി​ൽ പ്ര​കാ​ശ് അ​മ്മി​ണി(31)യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ളി​ങ്കു​ന്ന് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​വ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ സ്വ​ർ​ണം പൂ​ശി​യ മാ​ല പ​ണ​യം വ​ച്ച് സ്ഥാ​പ​ന ഉ​ട​മ​യി​ൽനി​ന്നും തു​ക കൈ​പ്പ​റ്റി മു​ങ്ങു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ മു​ക്കു​പ​ണ്ട​മാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​നെതു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​ല സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​തി​ക്കെ​തി​രേ വാ​റ​ന്‍റ് നി​ല​വി​ലു​ണ്ട്.
പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന തി​രു​വ​ല്ല​യി​ലെ വീ​ട്ടി​ൽനി​ന്ന് പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​പി​ഒ​മാ​രാ​യ മി​ഥു​ൻ കു​മാ​ർ, ദി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഈ ​കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും സം​സ്ഥാ​ന​ത്ത് സ​മാ​നരീ​തി​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള ത​ട്ടി​പ്പു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ച്ചു കൂ​ടു​ത​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Tags : Arrested Nattuvishesham District News

Recent News

Corehub Up