തിരുവനന്തപുരം: നോർത്ത് ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനവുമായി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി. 23 സംഘ ഇനങ്ങൾ ജില്ലാ മത്സരത്തിൽ മാറ്റുരയ്ക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടു.
വ്യക്തിഗത ഇനങ്ങളിൽ 35 വിദ്യാർഥികൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നോർത്ത് ഉപജില്ലയിൽ സെന്റ് മേരീസ് സ്കൂൾ മറ്റ് സ്വകാര്യ - പൊതുവിദ്യാലയങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് വിവിധ വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് പ്രിൻസിപ്പൽ ഫാ. നെൽസൻ വലിയവീട്ടിൽ, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ് എന്നിവർ മധുരം നൽകി. സ്കൂൾ കലോത്സവം കൺവീനർ ഷൈജു ജോസഫ്, അധ്യാപികമാരായ ബക്സി പി. വർഗീസ്, സംഗീത, ശരണ്യ, രശ്മി, പ്രമോദ് എം. ഫിലിപ്പ്, റീന തുടങ്ങിയവർ നേതൃത്വം നൽകി.
Tags : local nattuvishesham Art Festival