നൈസാബ്
മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില് മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ ശ്രമം നടന്നത്.
സ്ഥാപനത്തിന്റെ താഴ് തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. പിറ്റേന്ന് ജിവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി കാമറ നോക്കിയപ്പോള്‍ ഒരാള്‍ താഴ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് വ്യക്തമായി. ഇതിനിടെ മറന്നു വച്ച മൊബൈല്‍ ഫോണും ജീന്‍സും എടുക്കാനായി തിരികെയെത്തിയ നൈസാബിനെ ബവ്കോ ജീവനക്കാര്‍ തടഞ്ഞുവച്ച ശേഷം പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഔട്ട്ലെറ്റ് അസിസ്റ്റന്റായ വാഴപ്പിള്ളി സ്വദേശി ജോബിന് തോംസണ്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സബ് ഇന്‍സ്പെക്ടര്‍ പി.എം. റസീഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Attempted