x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട​യ്ക്ക, ക​റു​വ​പ്പ​ട്ട തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: August 21, 2026 02:26 AM IST | Updated: August 21, 2026 02:26 AM IST

അ​ട​യ്ക്ക, ക​റു​വ​പ്പ​ട്ട തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത് നി​ര്‍​വ​ഹി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന 100 ക​ര്‍​ഷ​ക​ര്‍​ക്ക് അ​ട​യ്ക്ക, ക​റു​വ​പ്പ​ട്ട തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ട്രൈ​ബ​ല്‍ സ​ബ് പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ന്‍​കൊ​ല്ലി നീ​രു​റ​വ സം​ര​ക്ഷ​ണ പ്ര​ദേ​ശ​ത്തു ന​ട​ന്ന വി​ത​ര​ണ ഉ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത് നി​ര്‍​വ​ഹി​ച്ചു. നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ടീം ​അം​ഗ​ങ്ങ​ളാ​യ ഒ.​പി. ജ​യ​ന, അ​ഷ്ജാ​ന്‍ സ​ണ്ണി, കെ.​സി. ബി​ജു, നീ​ര​ജ സു​രേ​ന്ദ​ന്‍, നി​മി​ഷ മോ​ന്‍​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Local News seedlings distributed

Recent News

Corehub Up