x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യസ​മ​ര​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ഓ​ര്‍​മ​ക​ളു​മാ​യി ആ​ഗ​സ്തി മ​ത്താ​യി

വെബ് ഡെസ്ക്
Published: August 15, 2026 03:15 AM IST | Updated: August 15, 2026 03:15 AM IST

ആ​ഗ​സ്തി മ​ത്താ​യി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മേ​ാദി ആ​ദ​രി​ച്ച​പ്പോ​ള്‍.

തൊ​ടു​പു​ഴ: സ്വാ​ത​‌ന്ത്ര്യ സ​മ​ര​കാ​ല​ത്തെ ക​ഷ്ട​പ്പാ​ടി​ന്‍റെ ക​ഥ​ക​ള്‍ ക​രി​ങ്കു​ന്നം ഒ​റ്റ​ല്ലൂ​ര്‍ കി​ഴ​ക്കേ​മ​ന​യ്ക്ക​ല്‍ ആ​ഗ​സ്തി മ​ത്താ​യി​യു​ടെ മ​ന​സി​ല്‍​നി​ന്നു മാ​യു​ന്നി​ല്ല. ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​കാ​ല​ത്ത് കെ.​വി. തോ​മ​സ്, ചെ​റി​യാ​ന്‍ ജെ. ​കാ​പ്പ​ന്‍, കെ.​എം. ചാ​ണ്ടി എ​ന്നി​വ​ര്‍​ക്കൊ​പ്പം സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ്യ​ക്തി​യാ​ണ് നൂ​റി​ന്‍റെ നി​റ​വി​ലെ​ത്തി​യ ആ​ഗ​സ്തി മ​ത്താ​യി. തി​രു​വി​താം​കൂ​ര്‍ പ്ര​ക്ഷോ​ഭ​കാ​ല​ത്ത് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞു. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു ശേ​ഷ​മാ​ണ് കേ​സ് പി​ന്‍​വ​ലി​ച്ച​ത്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര​ഗാ​ന്ധി​യു​ടെ കൈ​യൊ​പ്പു ചാ​ര്‍​ത്തി​യ താ​മ്ര​പ​ത്രം ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ന്നി​വ​ര്‍ ഡ​ല്‍​ഹി​ക്കു വി​ളി​പ്പി​ച്ച് ആ​ദ​ര​വ് ന​ല്‍​കി​യി​രു​ന്നു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ​ര​വും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യ ഇ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഗ​ത​കാ​ല ഓ​ര്‍​മ​ക​ളു​മാ​യി ഒ​റ്റ​ല്ലൂ​രി​ലെ വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up