പാരിപ്പള്ളി സംസ്കാരയുടെ മികച്ച വിദ്യാലയങ്ങള്ക്കുള്ള പുരസ്കാര ദാന സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
പാരിപ്പള്ളി: സംസ്ക്കാര പാരിപ്പള്ളി മികച്ച വിദ്യാലയങ്ങള്ക്ക് പുരസ്കാരവും വിദ്യാഭ്യാസ അവാര്ഡ് വിതരണവും നടത്തി. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിര്വഹിച്ചു. ബി.ബി. ഗോപകുമാര് എംഎല്എ പുരസ്കാര വിതരണം നിര്വഹിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്സിപ്പല് ജോളി ബോസിന് ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ബിനു സ്നേഹാദരവ് സമര്പ്പിച്ചു. റിട്ട. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര് ചിറക്കര മധു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. സംസ്കാര പ്രസിഡന്റ് ജി. രാജീവന് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി. രഞ്ചന്, വിദ്യാഭ്യാസ അവാര്ഡ് കണ്വീനര് എം. ശിവശങ്കരനുണ്ണിത്താന്, കെ.ആര്. മനോജ്, ട്രഷറര് എല്. ഷാജി തുടങ്ങിയവര് പ്രസംഗിച്ചു.