മാമ്പ്ര: മുലപ്പാൽ കുടിച്ച് ഉറങ്ങാൻ കിടത്തിയ അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞിനെ രാവിലെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അന്നമനട പഞ്ചായത്ത് മാമ്പ്ര 11-ാം വാർഡിൽ ശങ്കരൻകുന്നിൽ അനൂപിന്റെയും ട്രീസയുടെയും മകൾ ധൻവിയാണ് മരിച്ചത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 6.30 മണിയോടെ ആണ് കുഞ്ഞിനെ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ കൊരട്ടി ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി. രാത്രിയോടെ സംസ്കാരം നടത്തി.
Tags : Baby dies breastfeeding