കായംകുളം: കെപി റോഡിൽ ഭരണിക്കാവ് കോയിക്കൽ ചന്തയ്ക്കു സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. ഭരണിക്കാവ് പള്ളിക്കൽ മൂലേത്തറയിൽ ഷാബു (45) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു അപകടം. നൂറനാട് പടനിലം ഫെഡറൽ ബാങ്ക് ബ്രാഞ്ചിലെ ജീവനക്കാരനാണ്. കായംകുളം ഭാഗത്തുനിന്നു മത്സ്യവുമായി വന്ന വാനും കായംകുളം ഭാഗത്തേക്ക് പോയ ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷാബുവിനെ കായംകുളം താലൂക്ക്ആ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളികുന്നം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ശ്രീലത. മക്കൾ: ഷമിത്ത്, ഷാർവി.
Tags : nattu vishesham Bank employee dies in collision